നമ്മുടെ പഴയ കാലവും ആ കാലത്തിന്റെ കണ്ണീരും പുഞ്ചിരിയും വേനലും മഴയും കലര്‍ന്ന മനുഷ്യജീവിതത്തിന്റെ ഗാഥ. പനമണ്ണ എന്ന പഴയ ഗ്രാമം. ചന്ദ്രന്റെ മനസ്സില്‍ ഈ ഗ്രാമത്തിന്റെ കലകള്‍, നാട്ടറിവുകള്‍, നാടന്‍പാട്ടുകള്‍, അനുഷ്ഠാനകലകളായ പൂതനും തിറയും, പൊറാട്ടുകളി, പാങ്കളി തുടങ്ങിയ നാടന്‍ സംസ്‌കൃതിയുടെ ചരിത്രവും വര്‍ത്തമാനവും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍. നാടന്‍കലകളെയും, നാടോടി സംസ്‌കൃതികളെയും അവയുടേതായ ഒരു സാധൂകരണത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തി അപഗ്രഥിക്കുന്ന സമാഹാരം. ‘നാടന്‍കലകള്‍ നാടിന്റെ സമ്പത്ത്’. പ്രൊഫ കെ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 256 രൂപ.