ധൃതരാഷ്ട്രര്‍ ഹിമവാനില്‍ മിത്തുകള്‍ മുത്തുകള്‍ -40 ഭാഗവതം കഥ പുനരാഖ്യാനം: ഫ്രാങ്കോ ലൂയിസ് വിദുരര്‍ തീത്ഥാടനശേഷം മൈത്രേയില്നിന്ന് ശ്രീകൃഷ്ണതത്വം ഗ്രഹിച്ചു. വിദുരര്‍ തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കെല്ലാം സന്തോഷമായി. അവര്‍ ആവശ്യപ്പെട്ടതനുസരിച്ചു തീത്ഥയാത്രാവിവരങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞു. ദ്വാരകയില്‍ പോയ കഥ അല്പം മറച്ചുവച്ചുകൊണ്ടാണു വിവരിച്ചത്. അവിടെ എത്തിയപ്പോഴേക്കും യദുവംശം നശിച്ചിരുന്നു. ഭഗവാനും സ്വധാമം പ്രാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞാല്‍ പാണ്ഡവന്മാര്‍ക്കു ദുഃഖം സഹിക്കാനാവില്ല. അതിനാല്‍ വിദുരര്‍ ആ വിവരം മാത്രം അറിയിച്ചില്ല. വിദൂരര്‍ രാജധാനിയില്‍ ജ്യേഷ്ഠനായ ധൃതരാഷ്ട്രര്‍ക്കു തത്ത്വോപദേശം നല്കി കഴിച്ചുകൂട്ടി. […]