പിവി അൻവറിന്റെ പരിപാടിയെ പരിഹസിച്ച് എംവി ഗോവിന്ദൻ. നിലമ്പൂരിൽ വന്നത് കൂടി പോയാൽ 30 പേരായിരുന്നു. പാർട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവർ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോൺഗ്രസുകാരുമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്ത് മുഖ്യമന്ത്രിയാകാൻ 5 പേരുണ്ട്. തരൂർ, സതീശൻ, സുധാകരൻ, ചെന്നിത്തല, വേണുഗോപാൽ ഇവർ 5 പേർക്കും മുഖ്യമന്ത്രി ആകണം. ഷാഫി ഒക്കെ ഈ 5 പേർക്കായുള്ള ആയുധം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan