2023 മാര്‍ച്ച് പാദത്തില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ അറ്റാദായം 25.95 കോടി രൂപ രേഖപ്പെടുത്തി. 2022 മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ നഷ്ടം 151.8 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2023 മാര്‍ച്ച് പാദത്തില്‍ 115.5 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 108.6 കോടി രൂപയായിരുന്നു. മുത്തൂറ്റ് ക്യാപിറ്റലിന്റെ മൊത്ത ചെലവ് 2022 മാര്‍ച്ച് പാദത്തിലെ 312,32 കോടി രൂപയില്‍ നിന്ന് 2023 മാര്‍ച്ച് പാദത്തില്‍ 78.56 കോടി രൂപയായി കുറഞ്ഞു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 78.67 കോടി രൂപ രേഖപ്പെടുത്തി. 2021-22ല്‍ കമ്പനി രേഖപ്പെടുത്തിയത് 161.94 കോടി രൂപ നഷ്ടമായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ 411.31 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 444.61 കോടി രൂപയാണ്. പുതിയ സി.ഇ.ഒചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി മാത്യു മാര്‍ക്കോസ് ചുമതലയേറ്റു. 26 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുള്ള ഇദ്ദേഹം എച്ച്.എസ്.ബി.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ റീട്ടെയ്ല്‍ ലയബിലിറ്റീസ് ആന്‍ഡ് ബ്രാഞ്ച് ബാങ്കിംഗ് മേധാവിയായി പ്രവര്‍ത്തിക്കവേയാണ് അദ്ദേഹം പുതിയ ചുമതലയിലേക്ക് ചുവടുവയ്ക്കുന്നത്.