വടക്കേ മലബാറിലെ അയ്യങ്കര ഇല്ലത്ത് കുട്ടികളില്ലാതിരുന്ന പാടിക്കുറ്റി അന്തര്‍ജ്ജനം നീരാട്ടിനു പോയപ്പോള്‍ തിരുവന്‍കടവില്‍ നിന്നു ലഭിച്ച കുട്ടിയാണ് പില്‍ക്കാലത്ത് മുത്തപ്പനെന്ന് അറിയപ്പെട്ടത് എന്നാണ് പ്രശസ്തമായ പഴങ്കഥ. ഈ നോവല്‍ അതല്ല. തോറ്റംപാട്ടുകളിലൂടെ കാലങ്ങളായി തദ്ദേശീയമായി പ്രചരിക്കുന്ന മുത്തപ്പനെക്കുറിച്ചുള്ള മറ്റൊരു ഐതിഹ്യത്തിന് പുതിയ ഭാഷയും ഊര്‍ജ്ജവും നല്‍കുകയാണ് അഖില്‍. അധികാരപോരാട്ടങ്ങളും പ്രണയവും പകയും നിറഞ്ഞ പുരാവൃത്തനോവല്‍. ‘മുത്തപ്പന്‍’. അഖില്‍ കെ. ഡിസി ബുക്‌സ്. വില 284 രൂപ.