കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ബാങ്ക് ജപ്തി നോട്ടിസ് അയച്ചിരുന്നു. എന്നാൽ പിന്നീട് എസ്‌സി–എസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടിസ് മരവിപ്പിച്ചു. അതോടൊപ്പം കുടിശിക അടയ്ക്കാനുള്ള തുക 17600 രൂപ പ്രസാദിന്റെ കുടുംബത്തിനു മുംബൈ മലയാളി കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് സഹായിച്ചയാൾ അറിയിച്ചു അതോടൊപ്പം പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സഹായിച്ചയാൾക്കു നന്ദിയുണ്ടെന്നും പ്രസാദിന്റെ ഭാര്യ വ്യക്തമാക്കി.