എംഎല്‍എ മുകേഷിനെ ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്ന് മുകേഷിന്റെ അഭിഭാഷകൻ . അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചു. അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും മുകേഷിന്റെ അഭിഭാഷകൻ ജോ പോൾ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾ സംശയാസ്പദമാണ്, നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.ലൈംഗിക പീഡന കേസിൽ മുകേഷിന്റെ മൂന്ന് വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. ഇനി രണ്ടാം തീയതി കേസ് പരിഗണിക്കും.