ചൈനീസ് കമ്പനി മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റ് മോട്ടോ ജി73 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയും 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളും മോട്ടോ ജി73 5ജിയുടെ പ്രധാന ഫീച്ചറുകളാണ്. മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. ലൂസന്റ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളില്‍ വരുന്ന ഫോണ്‍ മാര്‍ച്ച് 16 മുതല്‍ ഫ്ലിപ്കാര്ട്ടിലൂടെയും രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വില്പനയ്ക്കെത്തും. മോട്ടോ ജി73 5ജിയുടെ ലോഞ്ച് ഓഫര്‍ പ്രകാരം തിരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 2,000 രൂപയുടെ കിഴിവ് ലഭിക്കും. ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. ഡ്യുവല്‍ സിം ( നാനോ ) സ്ലോട്ടുള്ള മോട്ടോ ജി73 5ജി യില്‍ ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവര്‍ത്തിപ്പിക്കുന്നത്. മുന്‍വശത്ത് 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 30വാട്ട് ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി73 5ജി യിലുള്ളത്.