1985ലെ ഏറ്റവും ജനപ്രിയ ഹാസ്യനടന്‍?
Option 1 ശ്രീനിവാസന്‍
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തില്‍ മാധവന്‍ എന്ന എം എ ധവാന്‍ ആയി എത്തി ഏവരെയും കുടുകുടി ചിരിപ്പിച്ച താരമാണ് ശ്രീനിവാസന്‍. ആള്‍മാറാട്ടം നടത്തി പെണ്ണു കാണാന്‍ പോകുന്നതും അതിലൂടെ സംഭവിക്കുന്ന അബദ്ധങ്ങളും ആണ് കഥാസന്ദര്‍ഭം.
Option 2 – കുതിരവട്ടം പപ്പു
സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് മുത്താരം കുന്നു P O. കെ പി കെ തങ്കപ്പന്‍ എന്ന കഥാപാത്രമായി ഈ ചിത്രത്തില്‍ എത്തിയിരിക്കുകയാണ് കുതിരവട്ടം പപ്പു…ഇദ്ദേഹം അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ഒരു ചിരിയോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല… മണ്‍മറഞ്ഞു പോയെങ്കിലും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന നിരവധി തമാശരംഗങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട് കുതിരവട്ടം പപ്പു.
Option 3 – മാള അരവിന്ദന്‍
മാള അരവിന്ദന്‍ അഭിനയിച്ച ചിത്രമാണ് കണ്ടു കണ്ടറിഞ്ഞു.കിട്ടന്‍ എന്ന കഥാപാത്രമായാണ് മാള അരവിന്ദന്‍ ഈ ചിത്രത്തിലെത്തിയിരിക്കുന്നത്.പലതരം ഭാവാഭിനങ്ങളിലൂടെ നമ്മുടെ വിസ്മയിപ്പിച്ച നടനാണ് മാള അരവിന്ദന്‍. ഹാസ്യത്തിലൂടെ തുടങ്ങി പിന്നീട് സീരിയസ് ആയിട്ടുള്ള നിരവധി കഥാപാത്രങ്ങളും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എങ്കിലും ചിരിപ്പിക്കുന്ന മാള അരവിന്ദനെ കാണാനാണ് നമുക്കിന്നും ഏറെ ഇഷ്ടം…
Option 4 – ജഗതി ശ്രീകുമാര്‍
ജഗതി ശ്രീകുമാര്‍ പൊറിഞ്ചു എന്ന കഥാപാത്രമായി അഭിനയിച്ചു തകര്‍ത്ത സിനിമയാണ് വെള്ളരിക്ക പട്ടണം. സംഭാഷണ ശൈലി കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ടും ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളികള്‍ നെഞ്ചേറ്റിയ നടന്‍.. ജഗതി ശ്രീകുമാര്‍ സിനിമയിലുണ്ടെങ്കില്‍ ചിരിക്കാന്‍ ഏറെയുണ്ടാകുമെന്നു പറഞ്ഞു സിനിമകള്‍ കാണാന്‍ തിയേറ്ററുകളില്‍ തിരക്ക് കൂട്ടുന്നവരായിരുന്നു നമ്മള്‍.. ഇന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ കൊച്ചു കുട്ടികള്‍ വരെ ആകാംക്ഷയോടെ കണ്ടിരിക്കും..
ഈ വീഡിയോയില്‍ പറഞ്ഞ നാല് കലാകാരന്മാരും ഏറ്റവും മികച്ച അഭിനയ പ്രതിഭകളാണ്.ഇവര്‍ അഭിനയിച്ച പല കഥ സന്ദര്‍ഭങ്ങളും ഇന്നും നമ്മള്‍ ഓരോരുത്തരും ഓര്‍ത്തു ചിരിക്കുന്നവയാണ്. തമാശരംഗം അഭിനയിച്ചു ഫലിപ്പിക്കുന്ന പോലെ തന്നെ ജീവിതഗന്ധിയായ മറ്റു കഥാപാത്രങ്ങള്‍ക്കും ഇവര്‍ ജീവന്‍ നല്‍കിയിട്ടുണ്ട്.. നിരവധി കഥാപാത്രങ്ങള്‍ ചെയ്തു ജനമനസ്സുകളില്‍ ഇടം നേടിയ ഈ കലാകാരന്മാരില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം 1985ലെ ഏറ്റവും മികച്ച ജനപ്രിയ ഹാസ്യ താരത്തെ…dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film Award ന്റെ ഒപ്പീനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കാം.