Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 10, വ്യാഴം

◾വിദേശ ടെലിവിഷന്‍ ചാനലുകള്‍ക്കു മാധ്യമമേഖല തുറന്നുകൊടുത്ത് മോദി സര്‍ക്കാര്‍. ഇന്ത്യയില്‍ ടെലിപോര്‍ട്ടുള്ള കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍നിന്ന് സംപ്രേക്ഷണം നടത്താം. ഇന്ത്യ ഒരു ടെലിപോര്‍ട്ട് ഹബ്ബായി വളരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. പൊതുതാല്‍പര്യ വിഷയങ്ങളില്‍ അരമണിക്കൂര്‍ പ്രോഗ്രാമുകള്‍ വേണമെന്നാണു പുതുക്കിയ മാര്‍ഗ നിര്‍ദേശം. ദേശീയ താല്‍പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം. സ്ത്രീ ശാക്തീകരണം, കൃഷി, അധ്യാപനം മുതലായ വിഷയങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ◾കേരള പൊലീസ് നിയമം ഫ്യൂഡല്‍ കൊളോണിയല്‍ നിയമങ്ങളുടെ പിന്‍ഗാമിയാണെന്നു സുപ്രീംകോടതി. പൗരന്മാര്‍ക്കു […]