ജെസ്ന തിരോധാന കേസിൽ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മതതീവ്രവാദവുമായി ജെസ്നയുടെ തിരോധാനത്തിന് ബന്ധങ്ങളൊന്നുമില്ലെന്ന് സിബിഐ . ജെസ്ന മരിച്ചുവെന്ന് കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും നുണ പരിശോധന നടത്തിയിരുന്നെങ്കിലും തെളിവ് ഒന്നും കിട്ടിയില്ല. ജെസ്ന സമൂഹ മാധ്യമങ്ങളിലും സജീവ പങ്കാളി ആയിരുന്നില്ല.
സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും ജെസ്നയുടെ തിരോധാനത്തോട് അനുബന്ധിച്ച് പരിശോധന നടത്തി. അന്വേഷണത്തിന് ഇന്റർപോളിന്റെ സഹായം തേടിയിരുന്നെങ്കിലും ഒരു തെളിവും കിട്ടിയില്ല. ഇനിയും തെളിവുകൾ ഏതെങ്കിലും കിട്ടിയാൽ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.