”അയാളുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന അവള്‍ പതുക്കെ മിഴി തുറന്ന് നോക്കി. ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് മറുകൈയില്‍ കടിഞ്ഞാണുമായി അയാള്‍ കുതിരയെ ഓടിച്ചു. ‘ഇനിയാരും നിന്നെ ഉപദ്രവിക്കാന്‍ വരില്ല. നിനക്ക് ഞാനുണ്ട്.’ അയാള്‍ അവളുടെ കാതില്‍ മന്ത്രിച്ചു. അപ്പോഴാണ് മുമ്പില്‍ ദൂരെ ഇരുട്ടില്‍ ഊരിപ്പിടിച്ച വാളുകളുടെ മിന്നല്‍പ്പിണര്‍ കണ്ടത്. കുതിരകളുടെ കുളമ്പടിയൊച്ചകള്‍ അടുത്തു വന്നു. കുതിരപ്പുറത്തിരിക്കുന്ന പന്ത്രണ്ടു പേര്‍ക്കും ഭീമാകാരമായ ശരീരവും കുടവയറും കൊമ്പന്‍ മീശയുമുണ്ടായിരുന്നു. അവരെല്ലാവരും കാഴ്ചയില്‍ ഒരുപോലെയായിരുന്നു. പിറകില്‍നിന്ന് വഴിയമ്പലത്തില്‍വച്ച് അയാള്‍ പരാജയപ്പെടുത്തിയ എട്ടു കുടവയറുകാര്‍ അവരുടെ കുതിരപ്പുറത്തിരുന്ന് തന്റെ നേരെ പാഞ്ഞടുക്കുന്നത് അയാള്‍ കണ്ടു.” രചനയെ പരിസരങ്ങളില്‍ ലയിപ്പിച്ച് അസാധാരണമായ ജീവിതസന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന രചനാരീതി മുകുന്ദനോളം മലയാളത്തില്‍ ആര്‍ക്കുമില്ല. എം. മുകുന്ദന്റെ രചനാലോകം – കഥ, സംഭാഷണം, പഠനം. ‘മൂര്‍ദ്ധാവില്‍ കൊത്തുന്ന പ്രാവുകള്‍’. ഡോ കെ ബി ശെല്‍വമണി. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 123 രൂപ.