ആകാംക്ഷാഭരിതമായ വായന സമ്മാനിക്കുന്ന കുറ്റാന്വേഷണ നോവല്‍. കൊലപാതകവും കവര്‍ച്ചയും പിന്നീട് പ്രതികളും തൊണ്ടിമുതല്‍ കണ്ടെത്തുന്നതുമായ സാധാരണരീതികളൊക്കെ വിട്ട് വിചിത്രമായ സംഭവങ്ങളും അന്വേഷണഗതികളും അവതരിപ്പിക്കുന്ന കൃതി. ക്രിമിനല്‍ പ്രവൃത്തികളെ കേന്ദ്രീകരിച്ചുള്ള സ്ഥലവിവരണങ്ങളൊട്ടുമില്ലാത്ത സര്‍ഗാത്മക ലാവണ്യമുള്ള നോവല്‍. ‘മൂന്നാം യാമം’. ഏഴിലോട് ബാലകൃഷ്ണന്‍. കൈരളി ബുക്‌സ്. വില 285 രൂപ.