യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ചുങ്കം ചുമത്തല്‍ നിലപാട് ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയെ തളര്‍ത്തുമെന്ന് മൂഡീസ് അനലറ്റിക്സ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ 2025 ലെ ജിഡിപി 6.4 ശതമാനമായി കുറയുമെന്നാണ് മൂഡീസ് ഏഷ്യ പസഫിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷത്തെ 6.6 ശതമാനം വളര്ച്ചാ നിരക്കിലേക്ക് എത്താനാകില്ല. അമേരിക്കയുടെ നികുതി ചുമത്തല്‍ ഇന്ത്യന്‍ കയറ്റുമതിയില്‍ കുറവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ ഇടിവുണ്ടാകുന്ന മറ്റൊരു രാജ്യം ചൈനയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അഞ്ചു ശതമാനത്തില്‍ നിന്ന് ചൈനയുടെ വളര്‍ച്ച 4.2 ശതമാനമായി കുറയും. അടുത്ത വര്‍ഷം നാലു ശതമാനത്തില്‍ താഴെയാകും. അമേരിക്കയുടെ മാറുന്ന നികുതി നയങ്ങള്‍ ഏഷ്യാ പസഫിക് രാജ്യങ്ങളുടെ സമ്പദ് ഘടനകളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടി്ക്കാട്ടുന്നു. ഇന്ത്യയുടെ വളര്‍ച്ച വരും വര്‍ഷങ്ങളില്‍ ആറ് ശതമാനത്തില്‍ താഴെയെത്താനും സാധ്യതകളുണ്ട്. വ്യാപാര രംഗത്തെ സമ്മര്‍ദ്ദം, സാമ്പത്തിക നയമാറ്റങ്ങള്‍ എന്നിവ സമ്പദ് ഘടനകള്‍ക്ക് വളരാനുള്ള സാധ്യത കുറക്കുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.