ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ 2023 കിരീടം സ്വന്തമാക്കി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. കൊൽക്കത്തൻ ഡർബി എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മോഹൻ ബഗാൻ കിരീടം സ്വന്തമാക്കിയത് . ടീമിലെ പ്രധാന താരം അനിരുദ്ധ് ഥാപ്പ മത്സരത്തിന്റെ 62-ാം മിനിറ്റിൽ റെഡ് കാർഡ് വാങ്ങി പുറത്ത് പോയി പത്ത് പേരായി ചുരുങ്ങിയിട്ടും വിജയം നേടുകയായിരുന്നു മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്. മത്സരത്തിന്റെ 71 ആം മിനിറ്റിൽ പെട്രറ്റോസ് നേടിയ ഗോളിനായിരുന്നു ബഗാന്റെ വിജയം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan