മോഹന്‍ലാല്‍ നായകനായി ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും പുറത്തുവന്നു. യോദ്ധാവിന് സമാനമായി കയ്യില്‍ വാളേന്തി നില്‍ക്കുന്ന മോഹന്‍ലാലിനെ ചിത്രത്തില്‍ കാണാം. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ സംയുക്തമായി നിര്‍മിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി തെലുങ്ക് നടന്‍ റോഷന്‍ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സഹ്‌റ എസ്. ഖാന്‍, സിമ്രാന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ് മാതുര്‍ എന്നിവരാണ് നിര്‍മാണം.