‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ ശോഭനയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായിട്ടുള്ള ശോഭന വീണ്ടും നായികയാകും എന്ന വാര്‍ത്ത ആരാധകരില്‍ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. 2009-ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, ഷെയിന്‍ നിഗം, മുകേഷ് എന്നിവരും ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷെയിന്‍ നിഗം മോഹന്‍ലാലിന്റെ മകന്റെ വേഷത്തിലാകുമെത്തുക എന്നും സൂചനകളുണ്ട്.