അമേരിക്കയിലെ സംവാദപരിപാടിയിൽ ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പരിഹസിച്ചു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ഉപദേശിക്കും. ബിജെപിയിൽ ചോദ്യങ്ങളില്ല. ഉത്തരങ്ങൾ മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.