പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ സർവീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷനുകൾ, അലവൻസുകൾ, ശമ്പളം എന്നിവയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകും. ശമ്പള വർധനവിനൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷൻ ഡിയർനെസ് അലവൻസ് (ഡിഎ) ക്രമീകരിക്കും.
