എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ നേതൃത്വം തയ്യാറാകണമെന്ന് എംകെ രാഘവന് എംപി.വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയിൽ പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച കെ.മുരളീധരന് എംകെ രാഘവന് പിന്തുണ അറിയിച്ചായിരുന്നു ഈ പ്രസ്താവന.എന്നാൽ കളിപ്പാട്ടവും കസേരയും കിട്ടിയില്ലെന്ന പരിഭവം പറച്ചില് നേതാക്കളെ ജനമനസില്‍നിന്ന് അകറ്റുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു വിമർശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എംപിമാര്‍ ഉള്‍പ്പെടുന്ന രണ്ടാംവിവാദം കെപിസിസി നേതൃത്വത്തിന് കടുത്ത തലവേദനയാണ് ഉണ്ടാക്കുന്നത്.