മിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ് ഗ്രന്ഥകാരന്‍. ഗില്‍ഗാമെഷിന്റെ, ഈഡിപ്പസിന്റെ, മിറായുടെ, പ്രിമത്തിയൂസിന്റെ, സൃഷ്ടിയുടെ, ആരിയണിന്റെ, ഒര്‍ഫ്യൂസിന്റെ കഥകളിലൂടെ അവയിലെ നന്മതിന്മകളെ അനാവരണം ചെയ്യുന്ന കൃതി. ‘മിത്തുകളിലെ മുത്തുകള്‍’. പ്രൊഫ. ചാക്കോ കാക്കശ്ശേരി. ഗ്രീന്‍ ബുക്‌സ്. വില 162 രൂപ.