വി.ഡി സതീശൻ വിരട്ടിയതോടെ പൊലീസുകാരൊക്കെ ലീവിൽ പോയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പരിഹസിച്ചു. മര്യാദക്ക് എങ്കില്‍ മര്യാദക്കെന്നും നിങ്ങള്‍ എണ്ണുന്നതിന് മുമ്പ് ഞങ്ങള്‍ എണ്ണുമെന്നും അതിനേക്കാൾ ആളെ കൊണ്ടുവരുമെന്നും മന്ത്രി വെല്ലുവിളിച്ചു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ വിഡി സതീശന് സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടിയുടെ മറുപടി.
വെല്ലുവിളിയുമായി മന്ത്രി വി ശിവൻകുട്ടി
