Untitled design 2025 06 28T122645.832

രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം  പറഞ്ഞു. അതോടൊപ്പം ഒരു ഭരണഘടനാ സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയർത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായും കണക്കാക്കപ്പെടും. ഇത് സമൂഹത്തിൽ ഭിന്നത വളർത്താൻ മാത്രമേ സഹായിക്കൂ. ഇത്തരം ഭരണഘടനാ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയാത്തതുകൊണ്ടാണ് രാജ്ഭവനിലെ  ചടങ്ങിൽ നിന്ന് ഇറങ്ങിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *