നടനും എം എൽ എയുമായ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ ഇല്ലെന്ന വാദവുമായി മന്ത്രി സജി ചെറിയാൻ. മുകേഷ് ഉൾപ്പെടുന്ന 11 അംഗ സമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടെയാണ് മന്ത്രിയുടെ വിചിത്ര വിശദീകരണം. മുകേഷിന്റെ രാജിക്കാര്യത്തിൽ അഭിപ്രായം പറയാനില്ലെന്നും സജി ചെറിയാൻ പറഞ്ഞു.