ഇലക്ട്രിക്ക് ബസ് വരുമാനത്തിന്റെ വാർഷിക കണക്ക് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് അതൃപ്തി. കണക്ക് ചോർന്നതിൽ മന്ത്രി ഗണേഷ്‌കുമാർ സിഎംഡിയോട് വിശദീകരണം തേടി. ഇ ബസ് നഷ്ടമാണെന്നും ഇനി വാങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്നും ഗണേഷ്‌കുമാർ പറഞ്ഞപ്പോൾ ലാഭകരമെന്ന് KSRTC വ്യക്തമാക്കിയിരുന്നു.ഇ –ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്.2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി.
പ്രധാനമന്ത്രി ഇ–സേവ ബസ് പദ്ധതിയിൽ കേരളം ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല.ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന പദ്ധതിയാണത്. ഇതിൽ നിന്നുള്ള ലാഭവിഹിതം കേന്ദ്രത്തിനും നൽകണം. ഈ ബസുകളെത്തിയാൽ ഇന്ധനച്ചെലവിൽ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ റിപ്പോർട്ട്.