ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിനെക്കുറിച്ച് വിവാദം മുറുകുന്നതിനിടെ തുടര്‍നടപടികളുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ്സിന്റെ സർവീസിനെ കുറിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകണമെന്ന് കെ എസ് ആർ ടി സി MDയോട് മന്ത്രി കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ബസ്സിൽ നിന്നും ലഭിക്കുന്ന വരുമാനം, ആവശ്യമായി വരുന്ന ചെലവുകൾ, ഇലക്ട്രിക് ബസ് ഓടുന്ന റൂട്ടിന്റെ വിവരങ്ങൾ എന്നിവ ഉൾപ്പെടെ നൽകാനാണ് നിർദ്ദേശം. ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.
ജനങ്ങൾക്ക് ആശ്വാസമാണെങ്കിൽ ഇലക്ട്രിക് ബസ് സർവീസ് തുടരുമെന്നും, മന്ത്രിയല്ല മന്ത്രിസഭയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെന്നും ഇലക്ട്രിക് ബസ് ഒഴിവാക്കുന്നത് ഇടത് മുന്നണി നയമല്ലെന്നും വികെ പ്രശാന്ത് MLA പറഞ്ഞു. ഗണേഷ് കുമാറിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നില്ലെന്നും നഗരവാസികൾ ഇലക്ട്രിക് സിറ്റി ബസ് ഏറ്റെടുത്തതാണെന്നും വികെ പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.