antony 1

സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും.സ്പീഡ് ഗവർണർ നടപടി കർശനമാക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. നിലവാരം ഇല്ലാത്ത ജിപിഎസ്‌ നൽകുന്നവർക്ക് എതിരെ നടപടി എടുക്കും. ഓരോ വാഹനത്തിന് പിന്നാലെയും ഉദ്യോഗസ്ഥർക്ക് പോകാൻ കഴിയില്ല. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല എന്നും മന്ത്രി പറഞ്ഞു.എങ്കിലും പടിപടിയായി പരിശോധന വ്യാപകമാക്കും.

ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ് . ഇതിനെതിരേ  ദില്ലി മുഖ്യമന്ത്രി കെജ്‌രിവാൾ രംഗത്തെത്തി.വൃത്തികെട്ട രാഷ്ടീയത്തിനായി ഉദ്യോഗസ്ഥരുടെ സമയം കളയുകയാണ് എന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. 3 മാസത്തിനിടെ നൂറുകണക്കിന് ഇടങ്ങളിൽ 500 പരിശോധനകൾ നടത്തി,മനീഷ് സിസോദിയക്ക് എതിരെ ഒന്നും കണ്ടെത്തിയില്ല .ഇങ്ങനെയുള്ള ഒരു രാജ്യം എങ്ങനെ പുരോഗമിക്കും എന്നും ദില്ലി മുഖ്യമന്ത്രി ചോദിച്ചു.  ദില്ലി പഞ്ചാബ് ഹൈദരാബാദ് എന്നിവിടങ്ങളിൽ ആണ് പരിശോധന പുരോഗമിക്കുന്നത്.
തെക്കേഇന്ത്യയിൽ  പിടിമുറുക്കാനായി ബി ജെ പി .അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി റാലി നടത്തും.11ന് കർണാടകയിൽ റാലി തുടങ്ങും ; ഡിസംബർ വരെ റാലികള്‍ നീണ്ടു നില്‍ക്കും. കേന്ദ്രനേതാക്കളും റാലിയിൽ പങ്കെടുക്കും.യോഗി ആദിത്യനാഥ്, അരുൺസിങ്ങ്, നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ ഭാഗമാകും 165 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര നേതാക്കള്‍ പര്യടനം നടത്തും. തെക്കേ ഇടയിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ഏകോപന ചുമതല യെദിയൂരപ്പക്കാണ്.
കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ലന്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കാർബൺ ബഹിർഗമനം കുറയ്ക്കാനും സർക്കാർ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓസ്കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു. ഓസ്കോ മറൈന് വേണ്ടി രണ്ട് ഇലക്ട്രിക് ബാർജുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചു നൽകിയത്. ലോകത്ത് ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് , ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ച കൊച്ചിൻ ഷിപ്പ് യാർഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിൻ്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്കോയാണ് ചെയ്തത്.
ഖത്തറിൽ തന്‍റെ അവസാന ഫിഫ ലോകകപ്പ് ആയിരിക്കുമെന്ന് അർജന്‍റൈൻ നായകൻ ലിയോണൽ മെസി.എന്നാൽ  ലോകകപ്പ് കഴിയുന്നതോടെ ദേശീയ കുപ്പായത്തില്‍ നിന്ന് വിരമിക്കുമോയെന്ന് 35കാരനായ മെസി വ്യക്തമാക്കിയിട്ടില്ല. മെസിയുടെ കരിയറിലെ അഞ്ചാം ലോകകപ്പാണ് അടുത്ത മാസം മുതല്‍ ഖത്തറില്‍ നടക്കുക. അതിനായി  ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും മെസി പറഞ്ഞു.
 എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡിൻ്റെ സ്ഥാനാർഥിയായ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ ഗുജറാത്തിൽ പ്രചാരണം ആരംഭിച്ചു. ഖാര്‍ഗ്ഗെയ്ക്കൊപ്പം രമേശ് ചെന്നിത്തലയമുണ്ട്. ഇന്ന് രാവിലെ സബര്‍മതി ആശ്രമത്തിൽ ഖാ‍ര്‍ഗ്ഗെ സന്ദര്‍ശനം നടത്തി. ചെന്നിത്തലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.ഇന്നലെ രാത്രി അഹമ്മദാബാദിൽ എത്തിയ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നൽകിയത്.
https://youtu.be/drSXlKqgtgU

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *