Screenshot 2024 09 25 19 35 52 853 com.google.android.googlequicksearchbox edit

എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ്  പി കെ രാജനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻ. പ്രതികാര മനോഭാവത്തോടെയുള്ള നടപടിയാണ്  പി കെ രാജന്‍റെ സസ്പെൻഷൻ എന്ന്  ശശീന്ദ്രൻ ആരോപിച്ചു . നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ ശശീന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കത്ത് നല്‍കി. പാര്‍ട്ടി ദേശീയ സമിതി അംഗം കൂടിയായ പി കെ രാജന്‍റെ പേരില്‍ നടപടി സ്വീകരിക്കാന്‍ അഖിലേന്ത്യ നേതൃത്വത്തിന് മാത്രമെ പാര്‍ട്ടി ഭരണഘടന പ്രകാരം അധികാരമുള്ളൂ. നിലവില്‍ പാര്‍ട്ടി പ്രസിഡന്റ് എടുത്ത തീരുമാനം പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ആയതിനാല്‍ പ്രതികാര മനോഭാവത്തോട് കൂടിയുള്ള ഇത്തരം നടപടികളില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പിന്മാറണമെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും എ കെ ശശീന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *