ആരോഗ്യകരമായ ഒരു ഫുഡ് ഓപ്ഷന്‍ എന്ന നിലയില്‍ മില്ലറ്റുകള്‍ (ചെറുധാന്യങ്ങള്‍) ഇന്ന് വളരെ ജനപ്രിയമാണ്. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളാല്‍ സമൃദ്ധമാണ് മില്ലറ്റുകള്‍. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാല്‍ മില്ലറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ പെട്ടെന്ന് ദഹിക്കാനും ഇവ നല്ലതാണ്. എന്നാല്‍ മില്ലറ്റ് ഹെവി ഡയറ്റ് എല്ലാവര്‍ക്കും അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം മില്ലറ്റുകളില്‍ അടങ്ങിയ ഫൈറ്റിക് ആസിഡ് എന്ന സംയുക്തം ഇരുമ്പ്, കാല്‍സ്യം, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കളുടെ ആഗിരണം തടപ്പെടുത്താന്‍ കാരണമായേക്കും. കൂടാതെ മില്ലറ്റുകള്‍ പ്രാധാന ഭക്ഷണമാക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2013 ല്‍ നടത്തിയ ഒരു പഠനത്തില്‍ മില്ലറ്റുകള്‍ പ്രധാനഭക്ഷണമാക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകളിലും കുട്ടികളിലും ഇരുമ്പിന്റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന അനീമിയ കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തൈറോയിഡ് രോഗികള്‍ക്കും മില്ലറ്റ് ഒരു മികച്ച ഓപ്ഷനല്ല. കൂടാതെ മില്ലറ്റുകള്‍ ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. മില്ലറ്റുകള്‍ ഗോയിട്രോജെനിക് ആണ്. ഗോയിട്രോജനുകള്‍ തൈറോയ്ഡ് ഗ്രസ്ഥിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഹോര്‍മോണ്‍ ഉല്‍പാദനം തടയുകയും ചെയ്യുന്നു. ഇത് ഹൈപ്പോതൈറോയിഡിസത്തിലേക്കോ തൈറോയ്ഡ് ഉള്ളവരില്‍ ഗോയിറ്റര്‍ എന്ന അവസ്ഥയിലേക്കോ നയിച്ചേക്കാം. ചിലരില്‍ മില്ലറ്റുകള്‍ ദഹനപ്രശ്‌നങ്ങളുമുണ്ടാക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള നാരുകള്‍ സെന്‍സിറ്റീവ് വയറുള്ളവരില്‍ ഗ്യാസ്, ബ്ലോട്ടിങ്, വയറുവീര്‍ക്കല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയിലേക്കും നയിക്കാം.