ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് യുഎസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ), മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ) എന്നിവ ചേർന്നാൽ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി.
പരസ്പര സഹകരണത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി – ഡോണൾഡ് ട്രംപ് കൂടിക്കാഴ്ച. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് അറിയിച്ചു. നിലവിൽ അമേരിക്കയിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുകയാണ് തഹാവൂർ റാണ. റാണയെ കൈമാറണമെന്ന് വർഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. റാണയെ കൈമാറാനുള്ള അമേരിക്കയുടെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘സ്‌പെഷ്യല്‍ സമ്മാനം’ നല്‍കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്ത ‘ഹൗഡി മോദി’, ‘നമസ്‌തേ ട്രംപ്’ പരിപാടികളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോഫി ടേബിള്‍ ബുക്കാണ് ട്രംപ് മോദിക്ക് സമ്മാനമായി നൽകിയത്.
വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്.
പാലക്കാട് ഒയാസിസ് കമ്പനിക്ക് ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിൽ അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയിൽ ബിജെപിയും യുഡിഎഫും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ എന്ന് വാദിച്ചാണ് സിപിഎം എലപ്പുള്ളിയിൽ അവിശ്വാസം കൊണ്ടുവന്നത്. 22 അംഗങ്ങളുള്ള പഞ്ചായത്തിൽ ക്വാറം തികയാൻ 11 അംഗങ്ങളാണ് വേണ്ടത്. എന്നാൽ 9 കോൺഗ്രസ് അംഗങ്ങളും 5 ബി ജെ പി അംഗങ്ങളും വിട്ടു നിന്നു ക്വാറം തികയാത്തതിനാൽ പ്രമേയം അവതരിപ്പിക്കാനായില്ല.
കേരളത്തിലെ വ്യാവസായിക രംഗത്തെ പുരോഗതിയെക്കുറിച്ച് ദേശീയദിനപത്രത്തിൽ ലേഖനമെഴുതിയ കോൺഗ്രസ് എംപി ശശി തരൂരിന് നന്ദി പറഞ്ഞ് മന്ത്രി പി. രാജീവ്. ശശി തരൂരിൻ്റെ ലേഖനം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാമതെത്തിയതുൾപ്പെടെ സമീപകാലത്ത് കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായാണ് ശശി തരൂർ നോക്കിക്കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കോട്ടയത്തെ നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ കാണുമ്പോൾ തന്നെ അതിക്രൂരമാണെന്നും സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ലെന്നും കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ടുള്ള പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥി പണം കൊടുക്കാൻ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ട്.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥനോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു. വനംവകുപ്പും ഗുരുവായൂര്‍ ദേവസ്വവും വിശദീകരണം നല്‍കണമെന്നും ആനകളെക്കുറിച്ചുള്ള വിശദാംശംങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാലാ മുനിസിപ്പാലിറ്റി ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസം പാസായി. പ്രമേയ അവതാരകനടക്കം യുഡിഎഫ് അംഗങ്ങളെല്ലാം വിട്ടുനിന്നപ്പോൾ എൽഡിഎഫ് അംഗങ്ങളിൽ ചെയർമാനൊഴികെ മറ്റെല്ലാവരും പ്രമേയത്തെ അനുകൂലിച്ചു. മുന്നണി ധാരണ പ്രകാരം രാജിവെക്കാതെ വന്നതോടെയാണ് കേരളാ കോൺഗ്രസ് അംഗമായ ഷാജു തുരുത്തനെ സ്വന്തം പാർട്ടിക്കാരടക്കം കൈവിട്ടത്.
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കാണ് അന്വേഷണച്ചുമതല. അതോടൊപ്പം ഓഫീസിൽ സംഭവിച്ചത് എന്താണെന്ന് തനിക്കറിയില്ലെന്നും ക്ലർക്ക് ജെ സനലുമായി തർക്കമുണ്ടായെന്ന് കുട്ടി തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശരിയല്ലെന്ന് ആരോപണവിധേയനായ ക്ലർക്ക്.
ഇന്നലെ പ്രിൻസിപ്പലിന്റെ മേശപ്പുറത്തിരുന്ന സീൽ വിദ്യാർത്ഥി എടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞെന്നും സീൽ ഏതാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ വഴക്കുണ്ടാക്കിയെന്നും ക്ലർക്ക് വെളിപ്പടുത്തി.
ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന തോൽപ്പാവക്കൂത്തുകളുടെ വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെള്ളിയാഴ്ച്ച രാത്രി പത്തിന് വടക്കുമംഗലം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട്, ശനിയാഴ്ച്ച രാത്രി പത്തിന് പാലപ്പുറം ദേശക്കൂത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ട് എന്നിവയ്ക്കാണ് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭരണകൂടം വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചിരുന്നു.
നിർമ്മാതാവ് ജി സുരേഷ്കുമാറിനെതിരെയുള്ള ആന്റണി പെരുമ്പാവൂരിന്റെ പരാമർശത്തിൽ മറുപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജി. സുരേഷ് കുമാറിനെ സമൂഹമാധ്യമങ്ങൾ വഴി ചോദ്യം ചെയ്തത് തെറ്റാണെന്നും ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമായെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിമർശിച്ചു.
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി. വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറയുന്നു. അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി.
ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വീട്ടാമ്പാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തി കൊണ്ട് കുത്തിയ വിദ്യാർത്ഥിക്കും പരിക്കുണ്ട്. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്ക്
സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല രീതിയിൽ പ്രചരിപ്പിച്ച കോളേജ് വിദ്യാർത്ഥികൾക്കെതിരെ കണ്ണൂരിൽ കേസ്. സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ ഷാൻ, ഷാരോൺ, അഖിൽ എന്നിവർക്കെതിരെയാണ് കരിക്കോട്ടക്കരി പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെയും പ്രിൻസിപ്പലിന്‍റെയും പരാതിയിലാണ് നടപടി.
മലപ്പുറം തിരൂർ പറവണ്ണയിൽ വിവാഹ ആഘോഷത്തിനിടെ വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസപ്രകടനത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഒമ്പത് വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ മുകളിലും ഡോറിന്റെ മുകളിലും കയറി അപകടകരമായി അഭ്യാസപ്രകടനം നടത്തിയതിനാണ് നടപടിയെടുത്തതെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മെട്രോ നിരക്ക് വർദ്ധനയിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചു. പല റൂട്ടുകളിലും 30 ശതമാനം വരെ കുറവുണ്ടാകുമെന്നും മാറ്റം ഉടൻ നടപ്പിലാക്കുമെന്നുമാണ് അറിയിപ്പ്.
ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. കളിക്കാരുടെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനക്ക്പുറമെ കോച്ച് ഗൗതം ഗംഭീറിനും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.