bf91e7f5 a54c 4182 b27c 2d7a9c563b6b 20250324 141707 0000

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും.

പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നൽകിയാലും പകരമാകില്ല എന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമര്‍ അബദു്ള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.പരിക്കേറ്റവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകുന്നുവെന്നും അദ്ദേഹം സമൂമാധ്യമത്തില്‍ കുറിച്ചു.

 

 

 

 

പഹൽഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങൾ ഒന്നാം പേജ് കറുത്ത നിറത്തിൽ അച്ചടിച്ചു.

 

 

 

പഹല്‍ഗാം ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഭീകരൻ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്ന് വിവരം. പാകിസ്ഥാൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കർ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാൾ. കൊടുംഭീകരനായ ഹഫീസ് സെയ്‌ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്ക്കറിന്‍റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.

 

 

 

 

പഹൽഗാമിൽ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികൾ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിർത്തത് എന്നാണ് വിവരം.

 

 

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് തീവ്രവാദികളിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണെന്ന് വിവരം. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർ ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

 

 

 

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഭീകരാക്രമണവുമായി പാകിസ്ഥാന് ബന്ധമില്ലെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

 

 

 

 

പഹൽഗാം ഭീകരാക്രമണം അപലപനീയമെന്ന് എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒപ്പം നിൽക്കുന്നുവെന്നും നിഷ്കളങ്കരായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയത് ഞെട്ടിക്കുന്നതാണ്, സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മോദി സർക്കാർ ഏറ്റെടുക്കണം എന്നും ഒവൈസി പ്രതികരിച്ചു.

 

 

 

 

രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി നേരിടണമെന്നും മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുന്നു എന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതോടൊപ്പം ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കാശ്മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു. അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രമെന്നും യഥാർത്ഥ മതങ്ങളുമായി അതിന് ഒരു ബന്ധവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

 

മരിച്ചവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഇതിന് ഉത്തരവാദികളായവർ വില കൊടുക്കേണ്ടിവരും, ഇന്ത്യ തിരിച്ചടിക്കുമെന്നും ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീര്‍ കുറിച്ചു. അതോടൊപ്പം തീവ്രവാദത്തെ അപലപിച്ചാൽ മാത്രം പോര, നീതി നടപ്പാക്കണമെന്നും തീവ്രവാദം ജയിക്കാൻ അനുവദിക്കരുതെന്നും ഒളിമ്പ്യൻ പി ആർ ശ്രീജേഷ്യം പറഞ്ഞു.

 

 

 

തീവ്രവാദത്തെ ഉരുക്കുമുഷ്ടിയുമായി നേരിടണമെന്ന് എം കെ സ്റ്റാലിൻ. തീവ്രവാദികളെ അടിച്ചമർത്താനുള്ള കേന്ദ്ര ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സ്റ്റാലിൻ നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ലെന്നും പറഞ്ഞു.

 

 

 

പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ മമ്മൂട്ടി. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു. അതോടൊപ്പം മനുഷ്യത്വത്തിന് നേര്‍ക്കുള്ള ആക്രമണമാണ് ഇതെന്നും ഭീരുത്വത്തിന്‍റെ ഹിംസയാണ് നടന്നതെന്നും നടന്‍ ഉണ്ണി മുകുന്ദനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 

 

 

 

 

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മലയാളിയായ ലാവണ്യ. പഹല്‍ഗാമിലെ റിസോര്‍ട്ടില്‍ തുടരുകയാണെന്നും പേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നും ലാവണ്യ പറയുന്നു. കണ്ണൂര്‍ സ്വദേശിയാണ് ലാവണ്യ. 11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ലാവണ്യയും കുടുംബവും ഇപ്പോള്‍ പഹല്‍ഗാമിലെ റിസോര്‍ട്ടിലാണ് ഉള്ളത്.

 

 

കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹൽഗാമിലെ ഭീകരാക്രമണം. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടതോടെ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികളാണ് യാത്രകൾ റദ്ദാക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട്.

 

 

 

 

കോട്ടയം തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി അസം സ്വദേശിയായ അമിത് ഉറാങ് പിടിയില്‍. വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നേരിട്ട് പങ്കുള്ളത്. കൃത്യമായ ആസൂത്രണം നടപ്പിലാക്കിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

 

 

 

 

ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂൺ വരെയാണ് അദ്ദേഹത്തിൻ്റെ സർവീസ് കാലാവധി. നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ സർവീസ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ജയതിലകിൻ്റെ നിയമനം.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

 

 

 

 

കെ. രാധാകൃഷ്ണൻ എംപിയെ ജാതീയമായി അധിക്ഷേപിച്ച പ്രതി മായന്നൂർ സ്വദേശി വലിയ പറമ്പിൽ വിപിൻദാസിനെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള സ്പെഷ്യൽ കോടതി ജഡ്ജ് കെ. കമനീസ് റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂൺ 9നാണ് കേസിനാസ്പദമായ സംഭവം.

 

 

 

കോഴിക്കോട് കുറ്റ്യടി നരിപ്പറ്റയില്‍ പ്രവാസിയായിരുന്ന യുവാവിന്റെ വീട് വളഞ്ഞ് പൊലീസ് നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. നരിപ്പറ്റ സൂപ്പര്‍മുക്കിലെ ചാത്തോത്ത് നാസറിന്റെ മകന്‍ നഹിയാന്റെ വീട്ടിലാണ് വന്‍ രാസലഹരി മരുന്ന് വേട്ട നടന്നത്. 125 ഗ്രാം എംഡിഎംഎ ഇവിടെ നിന്ന് പിടിച്ചെടുത്തു.

 

 

 

 

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ജിദ്ദയിലെ ഈന്തപ്പഴ ഫാക്ടറിയിലെ ഇന്ത്യന്‍ തൊഴിലാളികളെ സന്ദര്‍ശിക്കുന്നതടക്കം ഇന്നത്തെ നിരവധി പദ്ധതികള്‍ ബാക്കിയാക്കിയാണ് മോദി മടങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി നിരവധി കരാറുകൾ ഒപ്പിട്ടതായാണ് വിവരം.

 

 

 

ടാസ്മാക് കേസിൽ ഇഡി റെയ്ഡിനെതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി.റെയ്ഡ് നിയമവിരുദ്ധം എന്ന് പ്രഖ്യാപിക്കാനാകില്ല

അന്വേഷണവുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നും കള്ളപ്പണ ഇടപാടുകൾ രാജ്യത്തിനെതിരായ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. ജീവനക്കാർക്കുണ്ടായ അസൗകര്യങ്ങളേക്കാൾ രാജ്യതാത്പര്യമാണ് പ്രധാനം.റെയ്ഡ് രാഷ്ട്രീയപ്രേരിതം ആണോയെന്ന് കോടതിക്ക് പറയാനാകില്ല.ബെഞ്ചിന് മുന്നിൽ എത്തുന്ന വസ്തുതകൾ മാത്രമേ കണക്കെടുക്കാനാകൂ എന്നും കോടതി

പറഞ്ഞു.

 

 

 

 

സ്കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് തീരുമാനം. ഹിന്ദി ഓപ്ഷണൽ വിഷയമാകുമെന്നും മറാത്തിയും ഇംഗ്ലീഷും മുൻഗണനാ ഭാഷകളായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിച്ചു.

 

 

 

 

ഫ്രാൻസിസ് മാർപ്പാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സമൂഹമാധ്യമത്തിൽ കുറിപ്പിട്ട പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ. ‘ശാന്തമായി വിശ്രമിക്കൂ ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ഓർമ അനുഗ്രഹമായിത്തീരട്ടെ’ എന്നായിരുന്നു ഇസ്രയേൽ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചത്. എന്നാൽ അധികം വൈകാതെ ഇസ്രയേൽ ഈ പോസ്റ്റ് പിൻവലിക്കുകായിരുന്നു. എന്തിനാണ് അനുശോചന പോസ്റ്റ് പിൻവലിച്ചത് എന്ന കാരണം ഇസ്രയേൽ വ്യക്തമാക്കിയില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *