Untitled design 20241217 141339 0000

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. മൂന്നരയ്ക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങൾ വിശദീകരിക്കും.

 

 

 

 

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവസത്തിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ധാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

 

 

 

 

 

പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. അതോടൊപ്പം കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.

 

 

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ സനാതന ധര്‍മ്മ പരമാര്‍ശം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. ഹിന്ദുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചെന്നും മറ്റ് മതങ്ങളെ അവഹേളിക്കാന്‍ ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ഷെഹ്സാദ് പുനെവാലെ ചോദിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ പൊതു നിലപാടെന്ന രീതിയിലാണ് ബിജെപി പിണറായിയുടെ വാക്കുകളെ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്.

 

 

 

 

പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് പ്രതിഭാഗം വക്കീല്‍ അഡ്വ സികെ ശ്രീധരന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും രേഖകള്‍ ഞാന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

 

 

 

ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധവുമായി കെസ്‌യു. കോഴിക്കോട് ഡിഡിഇ ഓഫീസിനു മുന്നിലായിരുന്നു കെഎസ്‌യു പ്രതിഷേധം. ഡിഡിഇ ഓഫീസിന്റെ പേര് വിദ്യാഭ്യാസ കച്ചവട കേന്ദ്രം എന്നാക്കി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.

 

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണമെന്നും തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ് ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും എന്നാല്‍ വെന്റിലേഷനിൽ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎൽഎയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടർ ചികിത്സകൾക്കുള്ള തീരുമാനങ്ങളെടുക്കും.

 

 

 

മാലിന്യ പ്രശ്നത്തിൽ റെയിൽവേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല ഉണ്ടായതെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയിൽവേ സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

 

 

 

സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമ൪ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരണവുമായി പികെ ശശി. താനിട്ടത് പാ൪ട്ടിയെ വിമ൪ശിച്ചുള്ള കുറിപ്പല്ലെന്ന് പികെ ശശി പറഞ്ഞു. പുതുവത്സരത്തിന് ഞാൻ കൊടുത്ത ഒരു മെസേജ് മാത്രമാണതെന്നും പാ൪ട്ടി വിട്ടുപോയവ൪ക്കും പാ൪ട്ടിയെ ചതിച്ചവ൪ക്കുമെതിരെയുള്ള പോസ്റ്റാണെന്നും പാ൪ട്ടിക്കെതിരെ വിമ൪ശനം നടത്താൻ പാടില്ലെന്ന് ആരും പറയുന്നില്ല, ഫേസ്ബുക്കിലൂടെയല്ല എതി൪പ്പുണ്ടെങ്കിൽ പാ൪ട്ടി ഫോറങ്ങളിൽ ഞാൻ അത് രേഖപ്പെടുത്തുമെന്നും ശശി പറഞ്ഞു.

 

 

 

 

കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കണമെന്നും ഒരു വള്ളത്തിൽ പോലും കയറാൻ ആളില്ലാത്ത പാർട്ടിയായി എൻസിപി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങൾ കണ്ട് കേരളം ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എൻഡിപി യോഗത്തിന്‍റെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വിമർശനം ഉന്നയിച്ചത്.

 

 

 

കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നർത്തകരുടെ വസ്ത്രത്തിന്റെ പേരിൽ പണപ്പിരിവ് നടത്തിയത് തങ്ങൾ വൈകിയാണ് അറിഞ്ഞതെന്ന് കല്യാൺ സിൽക്സ് വാർത്താഗ്രൂപ്പിലൂടെ അറിയിച്ചിരുന്നു.

 

 

 

കൊച്ചിയിലെ വിവാദ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നത് 25 പൊലീസുകാർ മാത്രമായിരുന്നെന്ന് റിപ്പോർട്ടുകൾ. പരിപാടിക്കായി 25 പൊലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ പൊലീസുകാർക്ക് പുറമെ പരിപാടിക്ക് ഉണ്ടാവുമെന്നും അതുകൊണ്ടു തന്നെ കൂടുതൽ പൊലീസുകാർ വേണ്ടെന്നും സംഘാടകർ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

 

 

 

 

നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് രാവിലെ 8.30നും തിരികെ ബംഗലൂരുവില്‍ നിന്ന് രാത്രി 10.30നുമാണ് ബസ്. എല്ലാ ദിവസവും സര്‍വീസുണ്ട്. 910രൂപയാണ് ടിക്കറ്റ് നിരക്ക്.

 

 

 

അനുമതിയില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റർ ഫലമാണ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. കെ‍എസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്.

 

 

 

 

 

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു ഇത് നിർണായകമായി എന്നും വിഷ്ണുവിനെ കണ്ടെത്താൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് വിഷ്ണു മാറി നിൽക്കാൻ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി പരോൾ ലഭിച്ച് പുറത്തിറങ്ങിയത്, ഇയാൾ പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസിൽ വിചാരണ തുടങ്ങനിരിക്കെ. ഒരുമാസത്തെ പരോൾ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചു.

 

 

 

 

തൃശൂർ ചേറ്റുവ പാലത്തിൽ വഴിവിളക്ക് കത്തിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് പിന്നാലെ കത്തിയ വിളക്കും തൂണും ഇല്ലാതായി. വൈദ്യുതി വിളക്കുകൾ പ്രകാശിക്കാതായിട്ട് മാസങ്ങൾ പിന്നിട്ടതിനാൽ വിളക്കുകൾ പ്രകാശിപ്പിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ജില്ലാ കലക്ടർക്ക് പരാതിയും നൽകിയിരുന്നു. തുടർന്ന് കലക്ടർ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി പ്രകാശിപ്പിക്കാൻ നോട്ടീസ് അയക്കുകയും ചെയ്തു. വിളക്കുകൾ കത്തിയെങ്കിലും ദിവസങ്ങൾക്ക് ശേഷം പാലത്തിലെ വൈദ്യുതി വിളക്കുകളും തൂണുകളും അപ്രത്യക്ഷമാവുകയായിരുന്നു.

 

 

യു പ്രതിഭ എം എൽ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസിൽ പ്രതിഭ എം എൽ എയെ പിന്തുണച്ച് ബിപിൻ സി ബാബു ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

 

 

 

 

ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി ബത്തേരി അ‍ർബൻ ബാങ്ക് മുൻ പ്രസിഡന്‍റ് ഡോ. സണ്ണി ജോർജ്. 2021ല്‍ ഡിസിസി പ്രസിഡന്‍റായിരുന്ന ഐസി ബാലകൃഷ്ണൻ 17 പേരുടെ ലിസ്റ്റ് തന്നിട്ട് നിയമനം നടത്താൻ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ ലിസ്റ്റ് തള്ളി താൻ മെറിറ്റ് അടിസ്ഥാനത്തില്‍ 6 ഒഴിവിലേക്ക് നിയമനം നടത്തിയെന്ന് ഡോ. സണ്ണി വെളിപ്പെടുത്തി.

 

 

 

തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജിൽ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുൾ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ഗാലറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പിൽ പറയുന്നത്.

 

 

 

പോക്സോ കേസിൽ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയിൽ. പള്ളാട്ടിൽ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയിൽ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലിൽ നിന്നുമാണ് നാഫിയെ കാണാതായത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലിൽ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം

 

 

 

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. 50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഇത്.

 

 

 

കൊച്ചിയിൽ പുതുവർഷം ആഘോഷത്തിനിടയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

 

 

 

 

ഇടുക്കി മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു.

 

 

 

പുതുവര്‍ഷ രാവില്‍ കർണാടകയിൽ അരദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

 

 

 

സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് ഇന്ന് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്.

 

 

 

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കി. തെലങ്കാന സര്‍ക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

 

 

 

ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. ദുരിതം നേരിടുന്ന ജനതയുടെ പുനരധിവാസത്തിനും രാജ്യത്തിൻെറ സുസ്ഥിരതക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഗവൺമെൻറിനെ ശക്തിപ്പെടുത്തുക എന്ന സൗദി അറേബ്യയുടെ വിശാല താൽപര്യത്തിെൻറ ഭാഗമായാണ് ഈ സഹായം.

 

 

 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു.23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നൽകുന്നതിൽ വീഴ്ച വരുത്തിയതിന് ആണ് ഉത്തപ്പ അടക്കമുള്ളവർക്ക് എതിരെ ഇപിഎഫ്ഒ അധികൃതർ അറസ്റ്റ് വാറന്റ് നൽകിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *