നിയമനത്തിനു കോഴ വാങ്ങിയെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥനെതിരെ ഓഗസ്റ്റ് 17 നു പരാതിപ്പെട്ടിട്ടും പലമുണ്ടായില്ലെന്ന് പരാതിക്കാന്‍ മലപ്പുറം സ്വദേശി ഹരിദാസന്‍. മന്ത്രിയുടെ പിഎസിനെ നേരില്‍ കണ്ടാണു പരാതിപ്പെട്ടത്. നടപടി ഇല്ലെന്നു മനസിലായപ്പോള്‍ സെപ്റ്റംബര്‍ 13 നാണ് മന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി വീണ്ടും എത്തിയത്. ഈ പരാതിയിലും കേസെടുക്കാതെ തട്ടിപ്പിനിരയായ തനിക്കെതിരേ തട്ടിപ്പുകാരന്‍ നല്‍കിയ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നതെന്നും ഹരിദാസ് കുറ്റപ്പെടുത്തി. ഹരിദാസിന്റെ മരുമകളുടെ കൈവശമുള്ള നിയമന ഉത്തരവ് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്.
തട്ടിപ്പിനിരയായാളുടെ പരാതി വാങ്ങി മുക്കിയശേഷം ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതി പൊലീസിന് നല്‍കി യഥാര്‍ത്ഥ പരാതിക്കാരനെ പ്രതിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ആരോപണ വിധേയനായ സ്റ്റാഫിനെ രക്ഷിക്കാനാണു ശ്രമിക്കുന്നതെന്നും ചെന്നിത്തല.
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍, ഇടനിലക്കാരനായിരുന്ന അഖില്‍ സജീവിനെതിരെ വേറേയും പരാതി. നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി അഭിഭാഷകനായ ശ്രീകാന്ത് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്നും അഭിഭാഷകന്‍ പറഞ്ഞു. പിന്നീട് സിപിഎം നേതാക്കള്‍ ഇടപെട്ട് പണം തിരികെ നല്‍കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.
ഹരിത വിപ്ലവത്തിന്റെ പിതാവ് പത്മഭൂഷണ്‍ ഡോ. എം എസ് സ്വാമിനാഥന്‍ ചെന്നൈയില്‍ അന്തരിച്ചു. 98 വയസായിരുന്നു. ഇന്ത്യയെ കാര്‍ഷിക വിപ്ലവത്തിലേക്കു സ്വയംപര്യാപ്തതയിലേക്കും നയിച്ച പ്രതിഭയാണു സ്വാമിനാഥന്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാട് മാങ്കൊമ്പ് എന്ന സ്ഥലത്താണു ജനനം. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.
വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ റോജി അഗസ്റ്റിനടക്കം 35 പേര്‍ക്കെതിരെ എട്ടു കോടി രൂപ പിഴ ചുമത്തി റവന്യൂ വകുപ്പ്. മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴത്തുകയായി ഈടാക്കുക. 35 കേസുകളിലായാണ് പിഴകണക്കാക്കിയത്. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
പി വി അന്‍വറിന്റെ മിച്ച ഭൂമി തിട്ടപ്പെടുത്തുന്നതില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡ് വന്‍ അട്ടിമറി നടത്തിയെന്നു പരാതിക്കാരന്‍. അന്‍വറും കുടുംബവും 19.26 ഏക്കര്‍ മിച്ച ഭൂമി കൈവശം വച്ചെന്നു നേരത്തെ കണ്ടെത്തിയ ലാന്‍ഡ് ബോര്‍ഡ് പിന്നട് ഉത്തരവിറക്കിയപ്പോള്‍ പിടിച്ചെടുക്കേണ്ട ഭൂമി ആറ് ഏക്കറായി കുറച്ചതിനു പിറകില്‍ ഉദ്യോഗസ്ഥ ഒത്തുകളിയുണ്ടെന്നാണ് ആരോപണം. എന്നാല്‍ അന്‍വര്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭൂപരിധി നിയമത്തിലെ ഇളവുകള്‍ അനുവദിച്ചതിനാലാണ് ഈ വ്യത്യാസമെന്നാണ് ലാന്‍ഡ് ബോര്‍ഡിന്റെ വിശദീകരണം.
കയ്പമംഗലം വഞ്ചിപ്പുരയില്‍ കാര്‍ മരത്തിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്ക്. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ ഹസീബ് (19), കുന്നുങ്ങള്‍ അബ്ദുല്‍ റസാക്കിന്റെ മകന്‍ ഹാരിസ് (19) എന്നിവരാണ് മരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പാത്രത്തില്‍ നിറയെ കറുത്തവറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സഹകരണ മേഖലയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത കൊള്ളയാണ് കരുവന്നൂരില്‍ നടന്നത്. തൃശൂരിലെ സഹകരണ ബാങ്കുകളില്‍ മാത്രം 500 കോടിയിലധികം രൂപയുടെ തട്ടിപ്പു നടന്നിട്ടുണ്ട്. തട്ടിപ്പുകാരായ സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. സതീശന്‍ പറഞ്ഞു.
പഞ്ചാബിലെ മുക്ത്‌സര്‍ ജില്ലയില്‍ പൊലീസ് കസ്റ്റഡിയില്‍ കൂട്ടുപ്രതിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്ന അഭിഭാഷകന്റെ പരാതിയില്‍ എസ്പി ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ അറസ്റ്റില്‍. കസ്റ്റഡിയിലെ പീഡനത്തിന് മുക്ത്‌സര്‍ എസ്പി രമണ്‍ദീപ് സിംഗ് ഭുള്ളര്‍, ഇന്‍സ്‌പെക്ടര്‍ രമണ്‍ കുമാര്‍ കാംബോജ് എന്നിവരടക്കം ആറു പേരാണ് അറസ്റ്റിലായത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ഛണ്ഡിഗഡിലെ വസതിയില്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റു ചെയ്തത്.
മണിപ്പൂരില്‍ ബിജെപിയുടെ ഓഫീസ് മെയ്‌തെയ് വിഭാഗക്കാര്‍ കത്തിച്ചു. രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ആക്രമണ സംഭവങ്ങളിലാണ് ബിജെപി ഓഫീസ് കത്തിച്ചത്. തൗബാല്‍ ജില്ലയിലെ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീവച്ചത്.
തമിഴ്‌നാട്ടിലെ കുംഭകോണം പാപനാശത്ത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.
ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കാഷ്മീരി ഗേറ്റ് ഫ്‌ളൈഓവറിലാണു ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. പൊലീസ് കേസെടുത്തു.
ചൈനീസ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവര്‍ഗ്രാന്‍ഡേയുടെ ചെയര്‍മാന്‍ പൊലീസ് കസ്റ്റഡിയിലെന്ന് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട്. എവര്‍ഗ്രാന്‍ഡേ ചെയര്‍മാന്‍ ഹുയി കാ യാന്‍ ഈ മാസം ആദ്യത്തോടെ ചൈനീസ് പൊലീസിന്റെ കസ്റ്റഡിയിലായെന്നാണ് റിപ്പോര്‍ട്ട്.
മധ്യ ഗ്രീസിലെ വോലോസില്‍ ഏലിയാസ് കൊടുങ്കാറ്റ്. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളംകയറി. മിന്നലോട് കൂടിയാണ് മധ്യ ഗ്രീസില്‍ മഴയും പ്രളയവും ദുരിതം വിതച്ചത്.