കേരളം കൃത്യമായ പദ്ധതി നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും നല്‍കാത്തതിനാലാണ് കേന്ദ്ര ഫണ്ട് കുറയുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടു തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ 2011 നു ശേഷം ജനിച്ചവര്‍ ഉള്‍പ്പെടില്ലെന്ന് ആരോഗ്യ വകുപ്പ്. പുതിയഉത്തരവു വന്നതോടെ കാസര്‍കോട് ജില്ലയിലെ ദുരിത ബാധിതര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 2005 ഒക്ടോബര്‍ 25 നാണ് കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്.
എസ് എന്‍ ട്രസ്റ്റ് തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എം.എന്‍.സോമന്‍ ചെയര്‍മാനും വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി.ജയദേവന്‍ ട്രഷററുമാണ്.
പൗരപ്രമുഖരെയല്ല, മുഖ്യമന്ത്രി നവകേരള സദസിനിടെ കാണുന്നത് പ്രത്യേക ക്ഷണിതാക്കളെയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ‘പ്രത്യേക ക്ഷണിതാക്കളാ’കാന്‍ ആര്‍ക്കും അപേക്ഷ നല്‍കാമെന്നും ബാലന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡിന്റെ പേരില്‍ പോലീസ് തന്നെ ചോദ്യം ചെയ്താലും അറസ്റ്റു ചെയ്താലും നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സര്‍ക്കാര്‍ എന്തു ചെയ്യുമെന്നറിയില്ല. അന്വേഷണത്തോടു സഹകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
നവകേരള സദസില്‍ തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട സാമ്പത്തിക തട്ടിപ്പു പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തെരഞ്ഞെടുപ്പ് കാലത്തും സമാന പരാതി ഉയര്‍ന്നതാണ്.
മുംബൈ വിമാനത്താവളം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് മുംബൈ എ ടിഎസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത് കിളിമാനൂര്‍ സ്വദേശി ഫെബിന്‍ ഷായെ. അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്റ് കണക്ഷന്‍ ഉപയോഗിച്ചാണ് 23 കാരന്‍ ഇ-മെയില്‍ വഴി ഭീഷണി സന്ദേശം അയച്ചത്.
കോട്ടയം കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാര്‍ണറായ സ്ത്രീ അടക്കം രണ്ടു പേര്‍ കൂടി അറസ്റ്റില്‍. പാര്‍ടണര്‍ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഭര്‍ത്താവ് റെജിയുമാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ തോമസാണു കൊലപ്പെടുത്തിയത്. സോണിയയും ജോസും അടുത്തിടെ സൗഹൃദത്തിലാതിനെച്ചൊല്ലി സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
മണ്ണാര്‍ക്കാട് വിയ്യക്കുര്‍ശ്ശിയില്‍നിന്നും മോഷണംപോയ ജെസിബി കമ്പം തേനിയില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ ജെസിബിക്കൊപ്പമുണ്ടായിരുന്നു കാറും മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിനായി മത്സരിച്ച യുവാവ് കഞ്ചാവുമായി പിടിയില്‍. കാഞ്ഞിരംകുളം ഗവ. കോളേജിലെ സൂരജിനെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.
ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് യുവാവിനെ കുത്തി . നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്.
ശമ്പളം ചോദിച്ചതിന് ഗുജറാത്തില്‍ ദളിത് യുവാവിനെ തൊഴിലുടമ മര്‍ദിച്ചശേഷം വായില്‍ ചെരുപ്പ് തിരികിയെന്നു പരാതി. നിലേഷ് ദല്‍സാനിയ എന്ന യുവാവിന്റെ പരാതിയില്‍ റാണിബ ഇന്റെസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമ വിഭൂതി പട്ടേലിനും സഹോദരനും സഹായിക്കുമെതിരേ കേസെടുത്തു.
ചൈന ടൂറിസം മെച്ചപ്പെടുത്താന്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് വീസ ആവശ്യമില്ല. ഡിസംബര്‍ 30 മുതല്‍ 2024 നവംബര്‍ വരെയാണ് ഇളവ്.