എഐ ക്യാമറ കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഗതാഗത വകുപ്പില്‍ ക്രമക്കേടില്ലെന്നും കെല്‍ട്രോണിനെതിരെയാണ് പരാതിയുള്ളതെന്നും മുന്‍ ഗതാഗത മന്ത്രിയും വനം മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി പരിശോധിക്കേണ്ട ഫയലല്ല അതെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച സംഘത്തില്‍ മുഖ്യമന്ത്രിയുടെ പിഎ സുനീഷും. പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ സുനീഷിനെ ഉള്‍പെടുത്തിയിട്ടുണ്ട്. അടുത്ത മാസം എട്ട് മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അമേരിക്ക – ക്യൂബ സന്ദര്‍ശനം.
അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമുള്ള ജനവാസ മേഖലയില്‍. ഇന്നലെ രാത്രി ഡാമിനു സമീപത്തെ കൃഷി നശിപ്പിക്കാന്‍ അരിക്കൊമ്പന്‍ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.
ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാാനവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്യസ്തരുടെ പവിത്രതയെ അപകീര്‍ത്തിപ്പെടുത്തുന്ന നാടകം വിലക്കണമെന്നും ചെന്നിത്തല.
കായംകുളം സിപിഎം നേതാക്കള്‍ ഉള്‍പെട്ട നഗ്‌നദൃശ്യ വിവാദത്തില്‍ അച്ചടക്ക നടപടി. വീഡിയോ കോളില്‍ നഗ്‌ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനു ജി ധരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ കോളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗമായ വനിതയ്ക്കും സസ്‌പെന്‍ഷനുണ്ട്.
തൃശൂര്‍ തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ സ്വര്‍ണമാല പ്രതി അഖില്‍ മോഷ്ടിച്ചെന്നു പോലീസ്. ഒന്നര പവന്റെ അങ്കമാലിയിലെ പണയ സ്ഥാപനത്തില്‍ പണയം വച്ചെന്നാണ് പോലീസ് പറയുന്നത്.
തൃശൂരില്‍ ആഢംബര കാറില്‍ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ചിയ്യാരം സ്വദേശി അലക്‌സ്, പുവ്വത്തൂര്‍ സ്വദേശി റിയാസ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രവീണ്‍രാജ്, കാട്ടൂര്‍ സ്വദേശി ചാക്കോ എന്നിവരാണ് പിടിയിലായത്.
കഴക്കൂട്ടം മുന്‍ എംഎല്‍എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാര്‍ ബംഗ്ലാവില്‍ പ്രഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു. 91 വയസായിരുന്നു. നെടുമങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. സിപിഎം സ്വതന്ത്രയായിട്ടായിരുന്നു മല്‍സരിച്ചത്.
പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളില്‍ രണ്ടു പേര്‍ പോലീസിനു മൊഴി നല്‍കി. പ്രായപൂര്‍ത്തിയായ രണ്ടു താരങ്ങളാണ് മൊഴി നല്‍കിയത്. നാലു പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. പോക്‌സോ കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന ചിത്താപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം പുറത്തുവിട്ടത്.
കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബെംഗളൂരു നഗരത്തില്‍ 26 കിലോമീറ്റര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ. 17 പ്രധാന മണ്ഡലങ്ങളിലൂടെയാണ് മോദിയുടെ റോഡ് ഷോ നടത്തിയത്. ജെ പി നഗറില്‍ നിന്ന് തുടങ്ങി, ജയനഗര്‍ വഴി മല്ലേശ്വരം വരെയാണ് റോഡ് ഷോ നടത്തിയത്.
പ്രതിരോധ സേനയുടെ ധ്രുവ് ഹെലികോപ്റ്ററുകളുടെ സേവനം അവസാനിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നതിനാലാണു തീരുമാനം.
കാഷ്മീരിലെ പൂഞ്ചില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനെത്ര’ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാഷ്മീരില്‍. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്‌നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു.