മലബാറില്‍ പ്ലസ് വണ്‍ സീറ്റ് എത്രത്തോളം കുറവുണ്ടെന്നു താലൂക്ക് തലത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മലബാറില്‍ ഇക്കുറി 2,25,702 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പാസായത്. നിലവില്‍ പ്ലസ് വണിന് 1,95,050 സീറ്റുകളേയുള്ളൂ. യോഗ്യത നേടിയവര്‍ക്കെല്ലാം തുടര്‍ന്നു പഠിക്കണമെങ്കില്‍ 30,652 സീറ്റുകള്‍കൂടി വേണം. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം ഈ മാസം 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
എട്ടു ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ പാതയില്‍ ഗര്‍ഡര്‍ നവീകരണവും നടക്കുന്നതിനാലാണു ട്രയിന്‍ റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകള്‍: ഗരീബ് രഥ് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം മെമു, കൊല്ലം കോട്ടയം മെമു, എറണാകുളം കൊല്ലം സ്‌പെഷ്യല്‍ മെമു, കോട്ടയം കൊല്ലം മെമു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐയുടെ യുയുസി ആള്‍ മാറാട്ടം കോളേജ് മാനേജ്മെന്റ് അന്വേഷിക്കും. മാനേജര്‍ അടക്കം മൂന്നംഗ സമിതിയാണ് അന്വേഷിക്കുക. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്‌ഐ സഭ മാനേജ്മെന്റ് വ്യക്തമാക്കി.പ്രിന്‍സിപ്പലില്‍ പ്രൊഫ..ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്ന് കേരളാ സര്‍വകലാശാല പൊലീസിന് പരാതി നല്‍കും. അതേസമയം കെഎസ്യു നല്‍കിയ പരാതിയില്‍ പൊലീസ് കേസടുത്തിട്ടില്ല.
ജില്ലാ ആശുപത്രിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന എക്സ്‌റേ യൂണിറ്റ് എലി കടിച്ച് നശിപ്പിച്ചു. മതിയായ സുരക്ഷ ഒരുക്കാതിരുന്നിനാലാണ് എലി കടിച്ചു നശിപ്പിച്ചത്. 2021 മാര്‍ച്ച് മൂന്നിനു സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപയുടെ സംസങ് കമ്പനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്‌സറെ യൂണിറ്റാണ് യൂണിറ്റാണ് നശിച്ചത്. പരാതി ഉയര്‍ന്നതോടെ, ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില്‍ ഒരാളെ കൂടി വനം വകുപ്പ് അറസ്റ്റു ചെയ്തു. ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ എന്ന കണ്ണനാണ് അറസ്റ്റിലായത്. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യത്തിനു കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവരാണെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവകാണ്. കെ സി വൈ എം യുവജന ദിനാഘോഷ വേദിയിലാണ് വിവാദ പരാമര്‍ശം.
കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മനുഷ്യരെ സംരക്ഷിക്കാന്‍ തയാറാകാതെ കാട്ടുപോത്തിന്റെ സംരക്ഷകരാകുന്ന സര്‍ക്കാരിനെതിരേ കെസിബിസി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രമേശ് ചെന്നിത്തല. മലയോര മേഖലയിലെ ജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. നിയമത്തില്‍ ഭേദഗതി അവശ്യമെങ്കില്‍ കൊണ്ടുവരണം. നിയമം ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്, പോത്തിനു വേണ്ടി മാത്രമല്ലെന്നും ചെന്നിത്തല.
ജി സെവന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്‌ളാഡ്മിര്‍ സെലന്‍സ്‌കി.
സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടുമെന്ന മോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് സെലന്‍സ്‌കി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിക്കു സമാനതകളില്ലെന്നു പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മോദിയെ കാണാന്‍ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു. അമേരിക്കയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാന വ്യക്തികളടക്കം തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡന്‍ പറഞ്ഞു. ജി 7 ഉച്ചകോടിക്കിടെയാണു ബൈഡന്റെ പ്രശംസ.