മള്‍ടിവേഴ്‌സും പാരലല്‍ യൂണിവേഴ്‌സുമായി ഡിസി കോമിക്‌സും എത്തുകയാണ്. ‘ദ് ഫ്‌ലാഷ്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്‌സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കല്‍ കീറ്റണ്‍ മുതല്‍ ബെന്‍ അഫ്‌ലെക്ക് വരെ ഫ്‌ലാഷില്‍ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവല്‍ ചെയ്യുന്ന ഫ്‌ലാഷ് ഒരു വലിയ കെണിയില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജനറല്‍ സോഡ് എന്ന ക്രൂരനായ വില്ലന്‍ ഫ്‌ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പര്‍മാന്റെ ശക്തിയുള്ള സൂപ്പര്‍ ഗേളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സാഷാ കെല്ലെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ്ര മില്ലെര്‍ ഫ്‌ലാഷ് ആയി എത്തുന്നു. 34 വര്‍ഷങ്ങള്‍ക്കു ശേഷം മൈക്കല്‍ കീറ്റണ്‍ ബാറ്റ്മാന്റെ കുപ്പായമണിയുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന ഏറ്റവും വലിയ വാര്‍ത്ത. ചിത്രം ജൂണ്‍ 16ന് തിയറ്ററുകളിലെത്തും.