വരും മാസങ്ങളില്‍ ഗ്ലോസ്റ്റര്‍ എസ്യുവിക്ക് ഒരു പ്രധാന അപ്ഡേറ്റ് നല്‍കാന്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഒരുങ്ങുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിച്ച അപ്ഡേറ്റ് ചെയ്ത ഗ്ലോസ്റ്ററിന്റെ കൂടുതല്‍ പ്രീമിയം വേരിയന്റായ എംജി മജസ്റ്ററും കാര്‍ നിര്‍മ്മാതാവ് അവതരിപ്പിക്കും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ, നേരിട്ടുള്ള എതിരാളിയായി ഇത് സ്ഥാനം പിടിക്കും. ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന മാക്സസ് ഡി90 എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മജസ്റ്ററിന്റെ രൂപകല്‍പ്പനയും സ്‌റ്റൈലിംഗും. ഗ്ലാസ്റ്ററിന്റെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് കരുത്ത് പകരുന്ന അതേ 2.0ലി, 4സിലിണ്ടര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ എണ്‍ജി മജസ്റ്റര്‍ എസ്യുവിയിലും ഉപയോഗിക്കുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഈ മോട്ടോര്‍ 216ബിഎച്പി കരുത്തും 479 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.