വൈദ്യുത കാറുകളുടെ ബാറ്ററി വാടകയായി നല്‍കുന്ന ബാസ് പ്രോഗ്രാം കൂടുതല്‍ മോഡലുകളിലേക്ക് അവതരിപ്പിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇന്ത്യയില്‍ വിന്‍ഡ്സര്‍ ഇവിയില്‍ ആദ്യമായി അവതരിപ്പിച്ച ബാസ് പ്രോഗ്രാം കോമറ്റ് ഇവി, ഇസെഡ്എസ് ഇവി മോഡലുകളിലേക്കാണ് എംജി മോട്ടോര്‍ വ്യാപിപ്പിച്ചിരിക്കുന്നത്. ബാറ്ററി വാടകക്ക് ലഭിക്കുന്നതോടെ കുറഞ്ഞ വിലയില്‍ ഇനി മുതല്‍ എംജിയുടെ കോമറ്റ് ഇവിയും ഇസെഡ്എസ് ഇവിയും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവും. 4.99 ലക്ഷം രൂപക്ക് എംജി കോമറ്റ് പുതിയ ബാസ് പദ്ധതി പ്രകാരം സ്വന്തമാക്കാനാവും. ഓടുന്ന കീലോമീറ്ററിന് 2.5 രൂപ വച്ചിട്ടാണ് എംജി കോമറ്റിന് നല്‍കേണ്ടി വരിക. ബാസ് പദ്ധതിയുടെ ഭാഗമായി മൂന്നു വര്‍ഷത്തെ ഉപയോഗം കഴിഞ്ഞാല്‍ 60 ശതമാനം വില ഉറപ്പു നല്‍കുകയും എംജി ചെയ്യുന്നുണ്ട്.