ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ എസ്യുവിയുടെ 25 യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. ആഗോളതലത്തില്‍ മൊത്തം 1000 യൂണിറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. നാലുകോടി രൂപയാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ എക്സ്-ഷോറൂം വില. അതിന്റെ ഡെലിവറികള്‍ 2024 ന്റെ തുടക്കത്തില്‍ നടക്കും. 585 എച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എഞ്ചിനാണ് മെഴ്സിഡസ്-എഎംജി ജി 63 ഗ്രാന്‍ഡ് എഡിഷന്റെ കരുത്ത്. എഞ്ചിന്‍ സാധാരണ എഎംജി ജി 63 എസ്യുവിക്ക് സമാനമാണ്. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ എസ്യുവിക്ക് 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 220 കിലോമീറ്ററാണ് സ്പെഷ്യല്‍ എഡിഷന്‍ എസ്യുവിയുടെ ഉയര്‍ന്ന വേഗത. കളഹാരി നൈറ്റ് ബ്ലാക്ക് മാഗ്‌നോ കളര്‍, ഗോള്‍ഡ് ഗ്രാഫിക്സ് എന്നിവയില്‍ എസ്യുവിക്ക് കോസ്മെറ്റിക് അപ്ഡേറ്റ് ലഭിക്കുന്നു.