ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മ്മാതാവ് മക്ലാരന് 750എസ് ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 5.91 കോടി എക്സ്-ഷോറൂം വിലയിലാണ് ഈ സൂപ്പര്‍കാര്‍ എത്തുന്നത്. മക്ലാരന്റെ ഏറ്റവും ശക്തവും ഭാരം കുറഞ്ഞതുമായ ഓഫര്‍ എന്നാണ് കാറിനെക്കുറിച്ച് കമ്പനി അവകാശപ്പെടുന്നത്. 2023-ന്റെ തുടക്കത്തിലാണ് 750എസ് അതിന്റെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ സൂപ്പര്‍കാറിന്റെ പരിമിതമായ യൂണിറ്റുകളാണ് ഇന്ത്യന്‍ വിപണിയിലേക്ക് അനുവദിച്ചിരിക്കുന്നത്. മക്ലാരന് 750എസില്‍ ശക്തമായ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എഞ്ചിന് സജ്ജീകരിച്ചിരിക്കുന്നു, ഇത് 740 ബിഎച്ച്പിയും 800 എന്‍എം ടോര്‍ക്കും നല്കുന്നു. മണിക്കൂറില്‍ 331 കിലോമീറ്റര്‍ വേഗതയില്‍, 750എസ് മക്ലാരന് നിരയിലെ ഏറ്റവും ശക്തമായ പ്രൊഡക്ഷന്‍ കാര്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നു.