മരിച്ചവര്‍ യാത്രയാകുന്നത് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അല്ല, ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളിലേക്കാണ്. അവിടെ അവര്‍ അനശ്വരതയെ പ്രാപിക്കുന്നു. ഒ.വി. വിജയന്റെ ഖസാക്ക് പോലെ സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലെ ഒരത്ഭുതദ്വീപായ ഒതളൂരിന്റെ ജീവിതമാണ് പ്രദീപ് എഴുതുന്നത്. അയാള്‍ ഓര്‍മ്മയുടെ വേട്ടമൃഗമാണ്. അതിന്റെ അമ്പേറ്റ് താഴെ വീഴുമ്പോള്‍ ഇയാളില്‍നിന്ന് സ്മൃതി ഉര്സുലയുടെ ചോര പോലെ കഥകളിലേക്ക് ഒഴുകിയെത്തുന്നു. കേരളത്തിന് അമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിച്ച സാമ്പത്തികവും സാമൂഹികവുമായ പരിണാമം ഒതളൂരിലൂടെ നമുക്ക് വായിച്ചെടുക്കാം. തേനീച്ചയറിയാതെ തേനെടുക്കുന്ന ഒരാളുടെ കൗശലത്തോടെ ഓര്‍മ്മകളെ വരച്ചിടുന്ന പുസ്തകം. ‘മഴയുടെ ആത്മകഥയിലെ കടല്‍’. പ്രദീപ് വി.ടി. ലോഗോസ് ബുക്സ്. വില 256 രൂപ.
മഴയുടെ ആത്മകഥയിലെ കടല്‍
