കരാര്‍ നിയമനത്തിന് ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ പേരില്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കി കോര്‍പറേഷനിലെ പ്രതിപക്ഷം രംഗത്ത്. കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ഒരു നിമിഷം പോലും മേയർക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആനാവൂർ നാഗപ്പൻമാരുടെ ചെരുപ്പ് നക്കാത്തവർക്ക് ജോലിയില്ലാത്ത സ്ഥിതിയാണ് . ഈ സർക്കാർ വന്നപ്പോൾ നൽകിയ കിറ്റ് , ജോലി, പെൻഷൻ, എന്നിവയില്ല. ബന്ധു നിയമനം. അഴിമതി എന്നിവ മാത്രം നടക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ആനാവൂർ നാഗപ്പൻമാർ കേരളത്തെ കുട്ടിച്ചോറാക്കുന്നു.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ പിണറായി വിജയനാണ് എന്നും ചെന്നിത്തല പറഞ്ഞു.