യുനെസ്കോയുടെ സാഹിത്യ നഗരം പദവി കോഴിക്കോടിനുള്ള വലിയ അംഗീകാരമാണെന്നും, സാഹിത്യ രംഗത്തും മാധ്യമ രംഗത്തും എല്ലാം കോഴിക്കോട് കൈവരിച്ച മികവ് അംഗീകരിക്കുന്നതാണ് ഈ നേട്ടം. ഒരുപാട് പേരുടെ പരിശ്രമത്തിന്റെ ഫലമാണിതെന്നും രണ്ടുവർഷത്തോളമായി കോർപ്പറേഷൻ ഈ ശ്രമങ്ങളുടെ പിന്നാലെയായിരുന്നുവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.സാഹിത്യ നഗരമായി മാറിയതോടെ സാഹിത്യ പ്രോത്സാഹനം ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan