മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 51 സെക്കന്‍ഡ് മാത്രമുള്ള ടീസറില്‍ ഇവര്‍ ഇരുവരുടെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്ളത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവന്‍, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായര്‍, മഞ്ജു പത്രോസ്, സ്മിനു സിജോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.