വീണാ വിജയന്‍ പണം വാങ്ങുക മാത്രമാണ് ചെയ്തതെന്നും, മാസപ്പടി കേസില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ എം എൽ എ. 2016 ഡിസംബര്‍ 20 മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ പണം എത്തിയെന്നും കുഴൽ നാടൻ പറഞ്ഞു. അതോടൊപ്പം നിയമസഭയില്‍ തന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമായിരുന്നു, അത് ഒഴിവാക്കാനായിരുന്നു സ്പീക്കറുടെ ഇടപെടലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.