വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമില്ല
ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.