മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ വിറ്റാരയുടെ ടീസര്‍ ചിത്രം പുറത്തുവിട്ടു. ജനുവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ (ഭാരത് മൊബിലിറ്റി എക്‌സ്‌പോ) പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനത്തിന്റെ ടീസര്‍ ചിത്രം മാരുതി പുറത്തുവിട്ടത്. റേഞ്ച് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണമില്ല. അതേസമയം സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്ന 61 കിലോവാട്ട്അവര്‍ ബാറ്ററിയില്‍ 500 കീലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം. 49 കിലോവാട്ട്അവര്‍ ബാറ്ററി 144 എച്ച്പി കരുത്തും 61 കിലോവാട്ട്അവര്‍ ബാറ്ററി 174എച്ച്പി കരുത്തും പുറത്തെടുക്കും. രണ്ടു ബാറ്ററികളും പരമാവധി 189എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. അതേസമയം 65എച്ച്പി മോട്ടോര്‍ അധികമായി ഉപയോഗിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 184എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഇന്ത്യയില്‍ ഇ വിറ്റാര പുറത്തിറങ്ങുക. ഇന്ത്യയില്‍ ഇ വിറ്റാരക്ക് ഏകദേശം 20 ലക്ഷം രൂപക്കടുത്തായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.