2023-24 സാമ്പത്തിക വര്‍ഷം തന്നെ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാര്‍ എത്തും. നേരത്തെ 2024-25 പകുതിയോടെ ഇവി പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. രാജ്യത്തെ ഇവി വിപണിയുടെ വളര്‍ച്ചാ വേഗം കണക്കിലെടുത്താണ് മാരുതിയുടെ പുതിയ നീക്കം. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ ഇവിഎക്‌സ് എന്ന പേരില്‍ ഒരു ഇലക്ട്രിക് കാര്‍ മാരുതി അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ആറ് പുതിയ മോഡലുകള്‍ കൂടി കമ്പനി പുറത്തിറക്കും. തുടര്‍ച്ചയായി 2030വരെ എല്ലാവര്‍ഷവും ഓരോ മോഡലുകളാണ് വില്‍പ്പനയ്ക്കെത്തിക്കുക. ഇവി വിഭാഗത്തില്‍ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്നായി മാരുതി മാറിയേക്കും. ടാറ്റയോടും മഹീന്ദ്രയോടും ആവും മാരുതിയുടെ പ്രധാന മത്സരം. 2030ഓടെ മാരുതി വില്‍ക്കുന്ന ആകെ വാഹനങ്ങളുടെ 15 ശതമാനവും ഇലക്ട്രിക് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. ഹൈബ്രിഡ് മോഡലുകളുടെ വിഹിതം 25 ശതമാനം ആയിരിക്കും. ഇപ്പോഴത്തെ 43 ശതമാനം വിപണി വിഹിതം 50 ശതമാനം ആയി ഉയര്‍ത്തും.