മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്തിടെ അവരുടെ പുതിയ എസ്യുവി മാരുതി വിക്ടോറിസ് എസ്യുവി അവതരിപ്പിച്ചു. ഇപ്പോള്‍ കമ്പനി ഈ എസ്യുവിയുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ആകര്‍ഷകമായ രൂപവും നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പുതിയ മാരുതി വിക്ടോറിസിന്റെ അടിസ്ഥാന വേരിയന്റിന് 10,49,900 രൂപയാണ് എക്‌സ്-ഷോറൂം വില. മാരുതി വിക്ടോറിസ് 21 വേരിയന്റുകളില്‍ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, ഇ-സിവിടിയോടുകൂടിയ സ്‌ട്രോംഗ് ഹൈബ്രിഡ്, ആള്‍ഗ്രിപ്പ് സെലക്ട് ഓള്‍-വീല്‍ ഡ്രൈവ്, എസ്-സിഎന്‍ജി വേരിയന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന സ്മാര്‍ട്ട് ഹൈബ്രിഡ് മാനുവല്‍ വേരിയന്റിന് 10,49,900 രൂപയും ടോപ്പ്-എന്‍ഡ് സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലിന് 19,98,900 രൂപയുമാണ് വില. അതേസമയം, അതിന്റെ സിഎന്‍ജി വേരിയന്റിന്റെ പ്രാരംഭ വില 11,49,900 രൂപയുമാണ്. 10 കളര്‍ ഓപ്ഷനുകളോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 7 സിംഗിള്‍-ടോണ്‍, 3 ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകള്‍ ഉള്‍പ്പെടുന്നു.